SignIn
Kerala Kaumudi Online
Friday, 29 March 2024 5.14 AM IST

പ്രകൃതി പാഠമോതി മുഖ്യമന്ത്രി

pinarayu
പിണറായി കൺവെൻഷൻ സെന്ററിൽ കേരള വനം വന്യജീവി വകുപ്പ് ആവിഷ്‌കരിച്ച വൃക്ഷസമൃദ്ധി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: നമ്മുടെ പ്രകൃതിയെ നമുക്കു ലഭിച്ചതിലും മികച്ച നിലയിൽ വരും തലമുറയ്ക്ക് കൈമാറാൻ സാധിക്കണമെന്ന് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യമോർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിദിനത്തിൽ പിണറായി കൺവെൻഷൻ സെന്ററിൽ കേരള വനം വന്യജീവി വകുപ്പ് ആവിഷ്‌കരിച്ച വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. വനവൽക്കരണ മാണിതിനൊരു വഴി. ഇതിന്റെ ഭാഗമായാണ് വൃക്ഷവത്കരണം നടത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് രണ്ടരക്കോടി വൃക്ഷതൈകളാണ് വച്ച് പിടിപ്പിച്ചത്. ഇതിൽ 70 ശതമാനവും ആരോഗ്യത്തോടെ വളരുന്നുണ്ട്. പരിപാലനം ഉറപ്പ് വരുത്തുന്നതിനാലാണിത്. വിവിധ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും കോർത്തിണക്കിയാണ് വൃക്ഷ സമൃദ്ധി പദ്ധതി ഈ വർഷം നടപ്പിലാക്കുക. മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി നട്ടത് ഞാവൽ
പിണറായി കൺവെൻഷൻ സെന്റർ മുറ്റത്ത് മരങ്ങൾ നട്ടുകൊണ്ടായിരുന്നു വൃക്ഷസമൃദ്ധി പദ്ധതിയുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഞാവൽ, മന്ത്രിമാരായ എം.വി ഗോവിന്ദൻ, എ.കെ ശശീന്ദ്രൻ എന്നിവർ മൈലെള്ളു, താനി എന്നീ വൃക്ഷതൈകളാണ് നട്ടത്. വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ട് കേരള സർക്കാർ നടപ്പിലാക്കുന്ന വൃക്ഷവത്ക്കരണ പദ്ധതിയാണ് വൃക്ഷ സമൃദ്ധി.
ഹരിത ഭംഗി വർദ്ധിപ്പിക്കുക, കേരളത്തെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ദേശീയ വനനയം അനുശാസിക്കുന്ന മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വൃക്ഷാവരണം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ പദ്ധതിക്ക് സാധിക്കും.

വൃക്ഷ സമൃദ്ധി പദ്ധതി
കൂടുതൽ കാർബൺ സ്വാംശീകരണം നടത്തുന്നതിനായി സംസ്ഥാനത്തെ വനാവരണം വർദ്ധിപ്പിക്കൽ, വനേതര പ്രദേശത്തെ വൃക്ഷവത്കരണം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ വൃക്ഷതൈ ഉല്പാദിപ്പിക്കുന്ന നഴ്സറികൾ ഉണ്ടാക്കുന്നതിന് സ്വയം പര്യാപ്തമാക്കൽ, നട്ടുപിടിപ്പിക്കുന്ന വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കൽ, പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാദികൾ മെച്ചപ്പെടുത്തൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ ലഘുകരിക്കുന്നതിന് ഹരിത മാർഗ്ഗങ്ങൾ സ്വീകരിക്കൽ എന്നിവയാണ് വൃക്ഷ സമൃദ്ധി പദ്ധതിയുടെ ലക്ഷ്യങ്ങൾ .


ഓരോ പ്രദേശത്തും ലക്ഷക്കണക്കിന് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന വൃക്ഷ സമൃദ്ധി പദ്ധതിയിലൂടെ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണ്

മന്ത്രി എം.വി ഗോവിന്ദൻ


വനം വന്യജീവി സംരക്ഷണ രംഗത്ത് മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ നല്ല നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. മലയോര മേഖലയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പമാണ് സർക്കാർ

മന്ത്രി എ.കെ. ശശീന്ദ്രൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.