തിരുവനന്തപുരം: ജൂൺ 5 ഞായറാഴ്ച ആയതിനാൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് പരിസ്ഥിതിദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. 'ഒരേയൊരു ഭൂമി' എന്ന പരിസ്ഥിതിദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു. സ്കൂളുകളിൽ പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കാം. വൃക്ഷത്തൈയും നടാം. ഇന്ന് നേമം മണ്ഡലത്തിലെ കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ മന്ത്രി പങ്കെടുക്കും.
പരിസ്ഥിതി ദിനത്തിൽ
സൈക്കിൾ റാലി
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ കോസ്മോസ് സ്പോർട്സ് തിരുവനന്തപുരത്തും കോഴിക്കോടും സൈക്കിൾ റാലികൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ എസ്.എസ് ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടിടത്തും പുതിയ വാൻ ഇ- ബൈക്ക് ലോഞ്ചിംഗ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |