SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.29 PM IST

ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ജെ.കെ. മേനോനും കൂടിക്കാഴ്ച നടത്തി

menon

കൊച്ചി: ഖത്തറിലെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവുമായി എ.ബി.എൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ. മേനോൻ കൂടിക്കാഴ്ച നടത്തി.

ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം, വാണിജ്യ വ്യാപാര ബന്ധം എന്നിവ ചർച്ച ചെയാനും സൗഹൃദം മെച്ചപ്പെടുത്തുന്നതിനുമാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തിയത്.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം, ഇന്ത്യൻ സംരംഭകർ എന്നിവ സംബന്ധിച്ച് ഉപരാഷ്ട്രപതിയുമായി ജെ.കെ. മേനോൻ ആശയങ്ങൾ പങ്കുവച്ചു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതരാജ്യമാണ് ഖത്തർ. പ്രവാസികൾക്ക് ഖത്തർ നൽകുന്ന പിന്തുണ, ആദരവ് തുടങ്ങിയവയിൽ സന്തോഷവാനാണെന്നും ജെ.കെ. മേനോൻ ഉപരാഷട്രപതിയെ അറിയിച്ചു. ഇന്ത്യ ഖത്തറുമായി നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ കരുത്തുറ്റതാക്കാൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് കഴിയട്ടെയെന്ന് ജെ.കെ. മേനോൻ ആശംസിച്ചു.

ഉപരാഷ്ട്രപതിയോടൊപ്പം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, പാർലമെന്റ് അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ് പാൽ സിംഗ് തോമർ, പി. രവീന്ദ്രനാഥ് എന്നിവരെയും ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലേക്ക് ജെ.കെ മേനോൻ സ്വാഗതം ചെയ്തു.

ക്യാപ്ഷൻ: ഖത്തറിലെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ. മേനോനും കൂടിക്കാഴ്ച നടത്തിയപ്പോൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, JKMENON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.