അടൂർ: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവും ചലച്ചിത്ര നടനുമായ കൊന്നമങ്കര ചെമ്പകശ്ശേരിൽ അടൂർ നരേന്ദ്രൻ (76) അന്തരിച്ചു. പ്രമേഹ രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: മൈലപ്ര മൗണ്ട് ബഥനി സ്കൂൾ റിട്ട. അദ്ധ്യാപിക പി.കെ.പദ്മിനി. മകൻ: അഡ്വ.സന്ദീപ് രാജ്.
ഒരു ഹിന്ദി സിനിമ ഉൾപ്പെടെ നാൽപ്പത്തിയഞ്ചോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഉമ സ്റ്റുഡിയോ മുൻ മാനേജരാണ്. അടൂർ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, അടൂർ ടൗൺ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, സരസകവി മൂലൂർ സ്മാരക കമ്മിറ്റി അംഗം, അടൂർ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മെമ്പർ, കോൺഗ്രസ് (എസ്) കൊല്ലം ജില്ലാ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |