SignIn
Kerala Kaumudi Online
Saturday, 20 April 2024 5.31 AM IST

പ്രകൃതിയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത് തലസ്ഥാനം

samskarika-vedi

തിരുവനന്തപുരം: മനുഷ്യന്റെ നിലനില്പിനാധാരമായ പ്രകൃതിയെ സംരക്ഷിക്കാൻ ദൃഢ പ്രതിജ്ഞയെടുത്ത് തലസ്ഥാനത്തുടനീളം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും മത-രാഷ്ട്രീയ-സാംസ്കാരിക നായകരും സംഘടനകളും രാഷ്ട്രീയ പാർട്ടികളും പൊലീസ് - ഫയർഫോഴ്സ് സേനകളും വിവിധ സർക്കാർ വകുപ്പുകളും വിപുലമായ പരിപാടികൾ നടത്തി.

സി.പി.എം പരിസ്ഥിതി ദിനാചരണം

എ.കെ.ജി സെന്ററിൽ കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കും വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ളയും വൃക്ഷത്തൈ നട്ടു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി. ശ്രീധർ സ്മാരക മന്ദിരത്തിൽ സെക്രട്ടറി ആനാവൂർ നാഗപ്പനും വൃക്ഷത്തൈ നട്ടു.

യൂത്ത് റെഡ്‌ക്രോസ് കേഡറ്റുകൾ


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റെഡ്‌ക്രോസിന്റെ യൂത്ത് വിങ്ങായ യൂത്ത് റെഡ്‌ക്രോസ് പട്ടം എസ്.യു.ടി യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടം മങ്ങനൂർക്കോണം റെസിഡൻസ് അസോസിയേഷനിലെ വീടുകളിൽ ഔഷധ സസ്യങ്ങളായ താന്നി, ബ്രഹ്മി, കൂവളം, ശതാവരി അടക്കമുള്ളവയും കേഡറ്റുകൾ നിർമ്മിച്ച വിത്ത് പേനയും വിതരണം ചെയ്തു. പട്ടം മങ്ങനൂർക്കോണം റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണന് നൽകി നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ അനുരാധ ഹോമിൻ ഉദ്ഘാടനം ചെയ്‌തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ്, പ്രോഗ്രാം ഓഫീസർ അശ്വതി എസ് കുമാർ എന്നിവർ സംസാരിച്ചു.

'മക്കൾക്ക് ഒരു മരം'

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ കേരളാ മഹിളാ സംഘത്തിന്റെ ' മക്കൾക്ക് ഒരു മരം' എന്ന കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം മഹിളാ സംഘം സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ജെ. ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയായ 'അശോകയിൽ' വൃക്ഷതൈ നട്ട് നിർവഹിച്ചു. കേരള മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദിരാരവീന്ദ്രൻ സംസ്ഥാന ട്രഷറർ കവിതാ സന്തോഷ്, മഹിളാ സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. രാഖി രവികുമാർ, സെക്രട്ടറി ബി. ശോഭന, ജില്ലാ ജോയിന്റ് സെക്രെട്ടറി കെ. ദേവകി, ജില്ലാ കമ്മിറ്റി അംഗങ്ങൾ ലളിത കുമാരി, നിഷ രാജേന്ദ്രൻ, ക്ഷീരക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എ.കെ.എസ്.ടി.യു


തിരുവനന്തപുരം: ആൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയന്റെ (എ.കെ.എസ്.ടി.യു) പരിസ്ഥിതി ദിനാചരണം തൈക്കാട് ഗവ. മോഡൽ എച്ച്.എസ്, എൽ.പി.എസ് ആൻഡ് നഴ്സറി സ്‌കൂളിൽ മന്ത്രി ജി.ആർ. അനിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലോർദ്ദാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് രത്നം, സംസ്ഥാന സെക്രട്ടറി ഡോ. വിത്സൺ തുടങ്ങിയവർ പങ്കെടുത്തു.

തിരുവല്ലം ക്ഷേത്രം


തിരുവനന്തപുരം: തിരുവല്ലം ശ്രീ പരശുരാമസ്വാമിക്ഷേത്രത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ദേവസ്വം അഡ്മിനിസ്റ്റേറ്റിവ് ഓഫീസർ കെ. സന്ധ്യയുടെ നേതൃത്വത്തിൽ വ്യക്ഷത്തൈ നട്ട് പരിസ്ഥതിദിനം ആചരിച്ചു. ക്ഷേത്ര മേൽശാന്തി പുതുമന മനു നമ്പൂതിരി, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

'പച്ചപ്പിന് കാവലാകാം '

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തിൽ കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ട്, 'പച്ചപ്പിന് കാവലാകാം ' പദ്ധതിക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കെ.സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനു.വിജയൻ, സംസ്ഥാന ട്രഷറർ ആശ.എൽ , നഴ്സിംഗ് സൂപ്രണ്ട് രാഹിണി, ലിസമ്മ എന്നിവർ വൃക്ഷ തൈകൾ നട്ട് പദ്ധതിക്ക് ആരംഭിച്ചു.

വരും തലമുറയ്ക്കായി യുവതയുടെ കയ്യൊപ്പ്'

നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി ) സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ' വരും തലമുറയ്ക്കായി യുവതയുടെ കയ്യൊപ്പ്' എന്ന പരിപാടിയുടെ ഭാഗമായി ജില്ലാതല ഉദ്ഘാടനം എൻ.സി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് കോമ്പൗണ്ടിൽ വൃക്ഷ തൈ നട്ട് എൻ.വൈ.സി സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. സനൂപ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി എം.എൻ മുജീബ്,എൻ.വൈ.സി ചാർജ്ജുള്ള എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി ആട്ടുകാൽ അജി, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ഇടക്കുന്നിൽ മുരളി തുടങ്ങിയവർ പങ്കെടുത്തു.

എ.ഐ.ടി.യു.സി

എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ ആഹ്വാന പ്രകാരം തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വേപ്പ് മരം നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മണ്ഡലം തല ഉദ്ഘാടനം സെക്രട്ടറി സുനിൽ മതിലകം നിർവഹിച്ചു. നേതാക്കളായ മൈക്കിൾ ബാസ്റ്റിൻ, അജികുമാർ, വി.ജെ. സന്തോഷ്, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.

കേരള കോൺഗ്രസ് (എം)

കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ ജില്ലാ തല ഉദ്ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ നിർവഹിച്ചു. സംസ്‌കാരവേദി ജില്ലാ പ്രസിഡന്റ് ഡോ. ജോയി ഉഴമലയ്ക്കൽ അദ്ധ്യക്ഷനായി. പാലിയോട് സദാനന്ദൻ, വട്ടിയൂർക്കാവ് അനിൽ, മോഹനൻ നായർ, ജോസ് പ്രകാശ്, താന്നി വിള ശശിധരൻ തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.