കണ്ണൂർ: ബൈക്കിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 2.7 ഗ്രാം എം.ഡി.എം.എ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. വളപട്ടണം പൊലീസ് സ്റ്റേഷൻ ചുമതല വഹിക്കുന്ന എ.എസ്.പി വിജയ് ഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ശ്രീകണ്ഠാപുരം പഴയങ്ങാടി അമാൻകുന്നുമ്മൽ വീട്ടിൽ എ.കെ ഇസ്ഹാഖ് (22) പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ടൗൺ എസ്.ഐ അരുൺ നാരായൺ, നസീബ്, എസ്.ഇ.പി.ഒമാരായ നാസർ, മുഹമ്മദ്, രസന്ത്, അഫ്സീ, ഡാൻസാഫ് ടീമംഗങ്ങളായ റാഫി അഹമ്മദ്, മഹിജൻ, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ അജിത്ത്, മഹേഷ്, മിഥുൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |