തൃശൂർ നഗരത്തിലെ ആനപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങൾ. പാറമേക്കാവിന്റെ വരുംകാല പൂരനായകനായ കാശിനാഥനെയാണ് ഇത്തവണ ആനക്കാര്യത്തിൽ പരിചയപ്പെടുത്തുന്നത്. ഒന്നാം പാപ്പാൻ വിമോഷിനും രണ്ടാം പാപ്പാനും മാത്രമാണ് ആനയെ അനുസരിപ്പിക്കാൻ അവകാശം. അല്ലാതെ ആര് തന്റെ അടുത്തേക്ക് വന്നാലും അത് വിമോഷിന്റെ അനുമതി വാങ്ങി വേണം. ഇല്ലെങ്കിൽ അവരെ കാശി ഓടിക്കുമെന്ന് ഉറപ്പ്.
ഇഷ്ടപ്പെട്ട ഭക്ഷണം പഴമാണ്. പാപ്പാൻ കഴിക്കുന്നതെന്തും കൊടുത്താൽ കാശി കഴിക്കും. ചായയോ, ചോറോ എന്തായാലും ഇഷ്ടമാണ്. എന്നാൽ കഞ്ഞിയോട് അത്ര പഥ്യം പോര. പിന്നെ എല്ലാ ആനകളെയും പോലെ കാണുമ്പോൾ പോയി ആഹാരം കൊടുക്കാം, കൊമ്പിൽ പിടിക്കാം എന്നൊന്നും കരുതേണ്ട. അങ്ങനെയുളളവരെ വല്ലാതെ ഉപദ്രവിക്കുകയൊന്നുമില്ല എന്നാലും അടുത്തുനിന്നും ഓടിക്കുമെന്ന് ഉറപ്പിക്കാം. കാണാം കാശിയുടെ വിശേഷങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |