കൊച്ചി: ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യകരമായ ജീവിതത്തിന് സുരക്ഷിതമായ മത്സ്യം എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഇന്ന് വെല്ലിംഗ്ടൺ ഐലൻഡിലെ സിഫ്ട് കാമ്പസിൽ സംഘടിപ്പിക്കും. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷക കേന്ദ്രം (സിഫ്ട്), സൊസൈറ്റി ഒഫ് ഫിഷറീസ് ടെക്നോളോജിസ്റ്റ്സ് ഇന്ത്യ (സോഫ്റ്റി), ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ ഭക്ഷ്യസുരക്ഷാ രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കും. സിഫ്ട് ഡയറക്ടർ ഡോ. ലീല എഡ്വിൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |