കോട്ടയം. റെയിൽവേ സ്വകാര്യവത്ക്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുതിർന്ന പൗരൻമാർക്കുള്ള യാത്രാ ആനുകൂല്യങ്ങൾ റദ്ദു ചെയ്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസാസിയേഷൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവീസ് പെൻഷനേഴ്സ് അസാസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം മാർച്ച് ഉദ്ഘാടനം ചെയ്തു. ധർണയിൽ ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഖ്യപ്രസംഗം നടത്തി. ഭാരവാഹികളായ പി.കെ.മണിലാൽ, പി.ജെ.ആന്റണി, ഇ.എൻ.ഹർഷകുമാർ, ബേബി ദാനിയേൽ, ശശീന്ദ്ര ബാബു, എം.പി.ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |