SignIn
Kerala Kaumudi Online
Friday, 19 April 2024 11.07 PM IST

സത്യഗ്രഹസമരം 50-ാം ദിവസം.

krail

ചങ്ങനാശേരി. സിൽവർലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളിയിൽ തുടങ്ങിയ സ്ഥിരംസമരപന്തലിലെ സത്യഗ്രഹ സമരം 50-ാം ദീവസത്തിലേക്ക്. എല്ലാ ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് സത്യഗ്രഹം നടക്കുന്നത്. 50-ാം ദിവസത്തിൽ വിവിധ രാഷ്ട്രീയ, സാമൂദായിക, സാംസ്‌കാരിക, പരിസ്ഥിതി നേതാക്കൾ പങ്കെടുക്കുമെന്ന് സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു. മാർച്ച് 17 ന് മാടപ്പള്ളിയിലെ സമരത്തിൽ ക്രൂരമർദ്ദനമേറ്റ റോസ്‌ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് പന്തൽ തീർത്തത്. 48 ദിവസങ്ങളിലായി സമരസമിതി യൂണിറ്റുകളെ കൂടാതെ 18 ഓളം രാഷ്ട്രീയ, സാംസ്‌കാരിക, പരിസ്ഥിതി സംഘടനകൾ സമരത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KRAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.