കൊച്ചി: നിർദ്ദിഷ്ട കേരള പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദത്തിന് അർഹമായ സ്ഥാനം നൽകണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ആയുർവേദ, ഹോമിയോ വകുപ്പുകൾ ഉൾപ്പെട്ട ആയുഷ് വൈദ്യ സമ്പ്രദായങ്ങളുടെയും പ്രവർത്തനഫലമാണ്. കരടുബില്ലിലെ സംസ്ഥാന, ജില്ലാ, ഗ്രാമീണതലങ്ങളിലെ സമിതികളിൽ ആയുർവേദ ഡയറക്ടർ, ഡി.എം.ഒ, മെഡിക്കൽ ഓഫീസർമാർ എന്നിവരെ അധികാരം നൽകി ഉൾപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |