പള്ളിക്കൽ: എൻജിനിയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിച്ച 30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പള്ളിക്കൽ പൊലീസിന്റെ പിടിയിൽ. നാവായിക്കുളം ക്ഷേത്രത്തിന് സമീപം അമരാവതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഖിൽകൃഷ്ണനാണ് (24) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിന് സമീപം കുളമട റോഡിൽ മയക്ക് മരുന്ന് വില്പനയ്ക്ക് കൊണ്ടുവരുന്നതായി പള്ളിക്കൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
പ്രതിയുടെ കൈവശം നിന്നും 20ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പള്ളിയ്ക്കൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, എസ്.ഐ റാഫി, എ.എസ്.ഐ സജിത്ത്, സി.പി.ഒമാരായ ഷമീർ, അജീസ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |