SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.01 PM IST

ലഹരിയുടെ 'ഇരുൾവല' പൊളിക്കാൻ സോഫ്റ്റ് വെയർ

cyber-

തൃശൂർ: ഓൺലൈനിലൂടെ മാരക ലഹരിവസ്തുക്കളുടെ വ്യാപാരം അടക്കമുള്ള ഗുരുതര സൈബർ കുറ്റകൃത്യം നടത്തുന്ന ഡാർക്ക് വെബുകളെ കുടുക്കാൻ സൈബർ ഡോമിലെ വിദഗ്ദ്ധർ വികസിപ്പിച്ച 'ഗാപ്‌നെൽ' എന്ന സോഫ്റ്റ് വെയറുമായി കേരള പൊലീസ്. സേർച്ച് എൻജിനുകൾക്ക് കണ്ടുപിടിക്കാനാവാത്ത ഡാർക്ക് വെബുകളെ, സർവീസ് പ്രൊവൈഡർ വഴി തിരഞ്ഞ് കണ്ടെത്തി സോഫ്റ്റ് വെയർ, വിവരം പൊലീസിന് ലഭ്യമാക്കും. കുറ്റവാളികളിലേക്ക് വേഗമെത്തുകയും ചെയ്യും.

ആറ് മാസത്തെ പരിശ്രമത്തിനൊടുവിലാണ് സൈബർ ഡോം, സോഫ്റ്റ് വെയർ തയ്യാറാക്കിയത്. ഡാർക്ക് വെബ് വഴി കുട്ടികളുടെ അശ്ലീല വീഡിയോ വിൽക്കുന്നത് കണ്ടെത്തി നടപടിയെടുക്കുന്നതിൽ സൈബർ ഡോമിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. സോഫ്റ്റ് വെയർ ഇസ്രയേലിൽ നിന്ന് വാങ്ങാൻ ആലോചിച്ചെങ്കിലും കോടികളാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. രാജ്യാന്തര മാഫിയകൾ ലഹരി കടത്തിന്റെ പുതിയ മാർഗമായി ഡാർക്ക് വെബുകളെ നേരത്തേ തന്നെ ഉപയോഗിച്ചിരുന്നു. പക്ഷേ, ഈയിടെ കൊച്ചിയിൽ പിടികൂടിയ ലഹരി മരുന്ന് രാജ്യാന്തര വിപണിയിൽ നിന്നും ഡാർക്ക് വെബ് വഴിയാണ് വാങ്ങിയതെന്ന സൂചന ലഭിച്ചതോടെയാണ് പൊലീസ് അരയും തലയും മുറുക്കി ഇറങ്ങിയത്.

സൂക്ഷ്മമായ സാങ്കേതികവിദ്യയും പരിജ്ഞാനവും കൊണ്ട് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഇടപാടെന്നതിനാൽ ഡാർക്ക് വെബിലെ ഇടപാടുകളുടെ പിന്നാമ്പുറം കണ്ടെത്തുക ദുഷ്‌കരമാണ്. പുതിയ സാഹചര്യത്തിൽ ലഹരിക്കടത്ത് തടയുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് മനസിലാക്കിയാണ് ഈ സോഫ്റ്റ്‌വെയർ സൈബർ ഡോം വികസിപ്പിച്ചത്. പ്രത്യേക ഡാർക്ക് നെറ്റ് ലാബ് തുടങ്ങുകയും വിദഗ്ദ്ധ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എൻ.ഐ.എ, ഐ.ബി തുടങ്ങിയ അന്വേഷണ ഏജൻസികൾ ഇത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നുണ്ട്.

സൈബർ ഡോം എന്നാൽ

സാമൂഹ്യമാദ്ധ്യമങ്ങളുടെ ദുരുപയോഗം, അപകീർത്തിപ്പെടുത്തൽ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെ നേരിടാൻ സാധാരണ പൊലീസ് സംവിധാനത്തിലൂടെ സാധിക്കുകയില്ലെന്ന് കണ്ടാണ്, പൊലീസും സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് സൈബർ ഡോം ശക്തമാക്കിയത്.

സൈബർ ഡോം ആരംഭിക്കുന്നത് 6 വർഷം മുമ്പ്

പ്രാധാന്യം

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ 90%

ഇതിലേറെയും സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ

ആരും കാണാത്ത ഡീപ് വെബ്

ഇന്റർനെറ്റിന്റെ ഒരു ഭാഗമായ ഡീപ് വെബ് സന്ദർശിച്ചിട്ടുള്ളവർ കുറവായിരിക്കും. നിലവിൽ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾ എല്ലാം ഗൂഗിളിൽ കാണാനാകും. ഇന്റർനെറ്റിന്റെ 80 ശതമാനത്തിലധികം ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ കിട്ടുന്നവയല്ല. നമ്മൾ കാണാത്ത ഇന്റർനെറ്റിന്റെ 80 ശതമാനമാണ് ഡീപ് വെബ്. ഡീപ് വെബിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്.

ഡാർക്ക് വെബ് നിസാരമല്ല

ഡാർക്ക് വെബിലെ വെബ്‌സൈറ്റുകളിൽ പ്രധാനമായും നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവയാണ്.
ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ അത്തരം വെബ്‌സൈറ്റ് ഇൻഡക്‌സ് ചെയ്യില്ല.
സൈബർ ക്രിമിനലുകളുടെ താവളമായ ടോർ വെബ്‌സൈറ്റും അപകടകരം
ലഹരി, ആയുധങ്ങൾ, ഹാക്കിംഗ് ടൂളുകൾ തുടങ്ങിയവയ്ക്ക് കുപ്രസിദ്ധമാണ് ടോർ വെബ്‌സൈറ്റുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DARKWEB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.