തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ മന്ത്രിമാരുടേതുൾപ്പെടെയുള്ളവരുടെ പേഴ്സണൽ സ്റ്റാഫായി ജോലി നോക്കിയവർക്ക് വയസിളവ് അനുവദിക്കുന്നത് സർക്കാർ ഉത്തരവ് പ്രകാരമാണെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വ്യക്തമാക്കി.
2002 മേയ് 9ന് പുറത്തിറക്കിയ ഉത്തരവിലാണ് മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഗവ. ചീഫ് വിപ്പ്/ സ്പീക്കർ/ ഡെപ്യൂട്ടി സ്പീക്കർ/ ധനകാര്യ കമ്മിറ്റികളുടെ ചെയർമാന്മാർ എന്നിവരുടെയും പേഴ്സണൽ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചവർക്ക് സേവനകാലാവധി കണക്കാക്കി പരമാവധി 50 വയസുവരെ അപേക്ഷിക്കാമെന്ന നിർദ്ദേശമുള്ളത്. ഇതനുസരിച്ചാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനമിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക് / സബ്ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ നിലവിലെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ശമ്പള സ്കെയിൽ 19,000-43,600 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |