തിരുവനന്തപുരം: സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക് - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) ,(കാറ്റഗറി നമ്പർ 149/2020, 150/2020),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സോഷ്യൽ വർക്കർ (എം.എസ്.ഡബ്ല്യു.)(കാറ്റഗറി നമ്പർ 1/2019), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 35/2020) എന്നീ തസ്തികളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം
കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ റീജിയണൽ ഓഫീസർ (കാറ്റഗറി നമ്പർ 138/2019) തസ്തികയിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപ്പട്ടിക
കേരള സംസ്ഥാന ജല ഗതാഗത വകുപ്പിൽ കാർപ്പെന്റർ (കാറ്റഗറി നമ്പർ 317/19),കൃഷിവകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 475/2020), കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 505/2021) എന്നീ തസ്തികളിലേക്ക് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും
വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 52/2021) തസ്തികയിലേക്ക് വിവരണാത്മക പരീക്ഷ നടത്തും.
അർഹതാ പട്ടിക
പട്ടികവർഗ്ഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 60/2020) തസ്തികയിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |