തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയും വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും പെയ്യും. മദ്ധ്യ, വടക്കൻ ജില്ലകളിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. അറബിക്കടലിലും തെക്കൻ കേരള തീരത്തും കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് മഴ. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |