ആലപ്പുഴ : ഹരിപ്പാട് ചമ്പക്കണ്ടം പട്ടികജാതി കോളനിയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ പൊലീസ് അതിക്രമത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അർദ്ധരാത്രിയിൽ വനിതാ പൊലീസുകാർ ഇല്ലാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്തത് തീർത്തും അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രവിപുരത്ത് രവീന്ദ്രൻ,വി.ശശി, ഭരണിക്കാവ് കൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ കറ്റാനം മനോഹരൻ, ബൈജു സി.മാവേലിക്കര, കെ.സി.ആർ.തമ്പി, ബ്ലോക്ക് പ്രസിഡന്റ് സി.പ്രസന്ന, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.ദിവാകരൻ, വാസുദേവൻ, ഐശ്വര്യ തങ്കപ്പൻ, സദാനന്ദൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |