താനൂർ: താനാളൂർ ക്രസന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ട്രെയിൻ മാതൃകയിൽ ഒരുക്കിയ ക്ലാസുകളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതൊരത്ഭുതമായതോടെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലുമായി. എക്സ്പ്രസ് മാതൃകയിൽ എൻജിനും മറ്റ് സംവിധാനങ്ങളും ബോഗികളുമായി തനി ട്രെയിൻ മാതൃകയിലാണ് ക്ലാസ് റൂമുകളെ മാറ്റിയെടുത്തിരിക്കുന്നത്. വൈറലായതോടെ ഇത് കാണാനും ഫോട്ടോയെടുക്കാനും കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും തിരക്കാണ്.
സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി എത്തിയ കുരുന്നുകൾക്കും ഇത് അത്ഭുതമായി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സ്കൂൾ മാനേജർ മുഹമ്മദ് അബ്ദു സലാം അഹ്സനി, ഡയറക്ടർ സി.പി മുഹമ്മദ് മുസ്തഫ അഹ്സനി, പ്രിൻസിപ്പൽ നിഷാദ് കെ. പുരം, ഇസ്ലാമിക് ഡിപ്പാർട്ട്മെന്റ് ഹെഡ് അബ്ദുറഹൂഫ് സഖാഫി, ഉസ്മാൻ ഹാജി താനാളൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു. സ്കൂൾ ചെയർമാൻ ടി.കെ അബദു മുസ്ലിയാർ, സി.ഇ.ഒ ഡോ.എ.ബി അലിയാർ, എറണാകുളം ജനറൽ സെക്രട്ടറി മുഹമ്മദ് ഫിറോസ് അഹ്സനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |