കൊച്ചി: 11-ാമത് സംസ്ഥാന കോളേജ് ഗെയിംസിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്് കോളജ് ഓവറോൾചാമ്പ്യൻമാരായി. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം എം.എ കോളേജിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് പെൺപുലികൾ ആദ്യമായി കിരീടം ഇരിങ്ങാലക്കുടയിൽ എത്തിച്ചത്. കണ്ണൂർ എസ്.എൻ കോളേജിനാണ് മൂന്നാം സ്ഥാനം. വനിതാ ബോക്സിംഗിൽ ചാമ്പ്യൻമാരായ സെന്റ് ജോസഫ്സ്്, ബാഡ്മിന്റണിലും റെസ്ലിംഗിലും രണ്ടാം സ്ഥാനം നേടി 11 പോയിന്റുകൾ സ്വന്തമാക്കി. അത്ലറ്റിക്സിൽ എം.എ കോളേജിനെ വെല്ലാൻ ആരുമുണ്ടായില്ല.പുരുഷ വനിതാ വിഭാഗത്തിലും ചാമ്പ്യൻമാരായ ടീം ഓവറോൾ പട്ടികയിൽ 10 പോയിന്റ് നേടി.
ഒമ്പതു പോയിന്റുള്ള എസ്.എൻ കോളേജ് പുരുഷ റെസ്ലിംഗിൽ ജേതാക്കളായപ്പോൾ വനിതാ റെസ്ലിംഗിൽ രണ്ടാം സ്ഥാനവും ഫുട്ബാളിൽ മൂന്നാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |