ആർപ്പൂക്കര. വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ തപാൽ വകുപ്പ് ആർപ്പൂക്കര പഞ്ചായത്തിലെ 5 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള ആധാർ എന്റോൾമെന്റ് ഇന്ന് വില്ലൂന്നി പള്ളി ചെറിയ ഹാളിൽ നടക്കും. 1 മുതൽ 8 വരെയുള്ള വാർഡുകാർക്ക് രാവിലെ 9.30 മുതൽ 12.30 വരെയും 9 മുതൽ 16 വരെയുള്ള വാർഡുകാർക്ക് ഉച്ചകഴിഞ്ഞ് 1 മുതൽ 3 വരെയുമാണ് സമയം. 5 വയസിൽ താഴെയുള്ള കുട്ടിയായിരിക്കണം, ജനന സർട്ടിഫിക്കറ്റ് നിർബന്ധം, അച്ഛന്റെയോ അമ്മയുടെയോ ആധാർ വേണം, രേഖകളുടെ ഒർജിനലും കോപ്പിയും കരുതണം എന്നിവയാണ് നിബന്ധനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |