തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ.ഡി.സിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സംവിധാനം ചെയ്യുന്ന റെജീന എന്ന ചിത്രത്തിൽ ശരത് അപ്പാനി സുപ്രധാന വേഷത്തിൽ എത്തുന്നു. സതീഷ് നായരാണ് നിർമ്മാതാവും സംഗീത സവിധായകനും.
സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്ന് ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്റ്റൈലിഷ് ക്രൈം ത്രില്ലർ ചിത്രമാണ് റെജീന.യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ .എൽ .പി യുടെ ബാനറിൽ നിർമ്മിക്കുന്ന ' റെജീന 'ക്ക് വേണ്ടി മലയാളത്തിൽ ബി.കെ ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ഗാനങ്ങൾ രമ്യ നമ്പീശൻ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ആലപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |