തിരുവനന്തപുരം: തിരുവനന്തപുരം ആർ.ഡി.ഒ കോടതി തൊണ്ടിമുറിയിൽ നിന്ന് സ്വർണവും പണവുമുൾപ്പെടെ മോഷണം പോയ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി കെ.രാജൻ ആർ.ഡി.ഒ എം.മാധവിക്കുട്ടിയോട് ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ടോ ഇന്ന് രാവിലെയോ റിപ്പോർട്ട് ലഭ്യമാക്കാനാണ് നിർദ്ദേശം. മന്ത്രിയുടെ നിർദ്ദേശാനുസരണം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. അന്വേഷണത്തിന് ശുപാർശ ചെയ്ത് റവന്യൂവകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് ആഭ്യന്തരവകുപ്പിന് ഫയൽ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |