ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫിസറുടെ 312 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അസിസ്റ്റന്റ് മാനേജർ ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം. അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓഫിസർ) വിഭാഗത്തിൽ മാത്രം 150 ഒഴിവുണ്ട്. ജെഎംജിഎസ് ഗ്രേഡ്–1 തസ്തികയാണ്. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കെമിക്കൽ/ടെക്സ്റ്റൈൽ/ പ്രൊഡക്ഷൻ/സിവിൽ എന്നിവയിൽ ബിഇ അല്ലെങ്കിൽ ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 20–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2022 ജനുവരി 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ ഓൺലൈനായി അടയ്ക്കണം. വെബ്സൈറ്റ്: www.indianbank.in.
എസ്.ബി.ഐയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ
ന്യൂഡൽഹി: എസ്.ബി.ഐയിൽ 35 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ജൂൺ 12. അപേക്ഷാഫീസ് ജനറൽ, ഒ.ബി.സി, സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ എന്നിവർക്ക് 750 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗം എന്നിവർക്ക് ഫീസില്ല. അപേക്ഷയും വിശദാംശങ്ങളും sbi.co.inൽ ലഭിക്കും. ഒാൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം തപാലിലും പ്രിന്റ് ഒൗട്ട് അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |