തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിലെ പ്രവേശന ഫീസിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇളവനുവദിക്കണമെന്ന് മുതിർന്നപൗരന്മാരുടെ സംഘടനകളടക്കം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിക്ക് കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് തയ്യാറാക്കി. സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിശദ പരിശോധനകൾക്ക് ശേഷമാണ് ഫീസിളവ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |