കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പ്രൊഫഷണൽ കോളേജ് , ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ ഉൾപ്പെടെ 51 പേർക്കാണ് ലാപ്പ്ടോപ്പ് നൽകിയത്. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആകെ 20,30,463 രൂപയുടെ ലാപ്പ്ടോപ്പാണ് വിതരണം ചെയ്തത്. 39,813 രൂപ നിരക്കിൽ അഞ്ചുവർഷ വാറണ്ടിയോട് കൂടി സർക്കാർ അംഗീകൃത സ്ഥാപനമായ കെൽട്രോണാണ് ഇതു ലഭ്യമാക്കിയത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ പങ്കെടുത്തു.
കൊച്ചി കോർപ്പറേഷന്റെ 2021- 22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാപ്പ്ടോപ്പ് വിതരണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |