പാലക്കാട്: വനിതാ ശിശുവികസന വകുപ്പ് വനിതാ പ്രൊട്ടക്ഷൻ ഓഫീസിന് കീഴിൽ സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി 20ന് വൈകിട്ട് അഞ്ചിനകം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിൽ അപേക്ഷിക്കണമെന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 8281999061.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |