SignIn
Kerala Kaumudi Online
Thursday, 25 April 2024 3.29 AM IST

ട്രോളിംഗ് നിരോധനം നാളെ മുതൽ

df

കൊച്ചി: കേരള തീരത്ത് നാളെ മുതൽ ജൂലായ് 31വരെ ട്രോളിംഗ് നിരോധനം നിലവിൽ വരും. എല്ലാ അന്യസംസ്ഥാന ബോട്ടുകളും തീരം വിടണമെന്ന് മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഹാർബറുകളിലെയും സമീപത്തെയും ഡീസൽ ബങ്കുകൾ നിരോധന കാലയളവിൽ അടച്ചിടും. ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും ഡീസൽ ലഭ്യമാക്കും. കടലിലുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ ഒരു മറൈൻ ആംബുലൻസും, രണ്ട് പട്രോളിംഗ് ബോട്ടുകളും വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുമ്പോൾ ബയോമെട്രിക് ഐഡി കാർഡ് നിർബന്ധം.

 നമ്പറുകൾ

ഫിഷറീസ് കൺട്രോൾ റൂം : 0484-2502768. 9496007037, 9496007029

മറൈൻ എൻഫോഴ്സ്മെന്റ് : 9496007048

കോസ്റ്റൽ പൊലീസ് സ്റ്റേഷൻ
അഴീക്കോട് : 0480-2815100
ഫോർട്ട് കൊച്ചി : 0484-2215006, 1093
കോസ്റ്റ് ഗാർഡ് : 0484-2218969, 1554 (ടോൾഫ്രീ)
നേവി : 0484-2872354, 2872353

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TROLLING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.