SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.59 AM IST

പി.കെ. രാജശേഖരന് പി.കേശവദേവ് പുരസ്‌കാരം

p

തിരുവനന്തപുരം: പി.കേശവദേവ് ട്രസ്റ്റിന്റെ പതിനെട്ടാമത് കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പി. കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യവിമർശകനും ഗവേഷകനും മാദ്ധ്യമപ്രവർത്തകനുമായ ഡോ. പി.കെ. രാജശേഖരൻ അർഹനായി. സമഗ്രസംഭാവനകൾക്കൊപ്പം 'ദസ്തയേവ്സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം' എന്ന പുസ്തകം കൂടി പരിഗണിച്ചാണ് പുരസ്‌കാരം. കേശവദേവ് ഡയാബ്സ്‌ക്രീൻ കേരള പുരസ്‌കാരം ടൈംസ് ഒഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്റർ പ്രീതു നായർക്കും പ്രഥമ കേശവദേവ് മലയാളം പുരസ്‌കാരം അമേരിക്കയിലെ ടെക്സസിൽ പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഒഫ് ഡാളസിനും (കെ.എ.ഡി) നൽകും. 15ന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജോർജ് ഓണക്കൂർ, മാനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, വിജയകൃഷ്ണൻ, ഡോ. അരുൺ ശങ്കർ, സുനിത ജ്യോതിദേവ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.