SignIn
Kerala Kaumudi Online
Thursday, 25 April 2024 6.34 PM IST

ഒാലികൾക്കൊപ്പം ഒഴുകി കുട്ടികളുടെ സംഘം

oli

പത്തനംതിട്ട : വേനലിലും നിലയ്ക്കാത്ത ഓലി ഗീതത്തിനായി വിദ്യാർത്ഥികളുടെ പഠന സംഘം പ്രകൃതിയിലേക്ക് ഇറങ്ങി. കൊവിഡ് സൃഷ്ടിച്ച തടവുകാലത്തിൽ നിന്ന് മോചിതരായി കരിമ്പാറക്കുന്നുകളിൽ ചെറിയ ഉറവകളായ ഓലികൾ കണ്ടറിഞ്ഞതിന്റെ ആഹ്ലാദം പ്രമാടം നേതാജി സ്‌കൂളിലെ കുട്ടികൾ പങ്കിട്ടു. വി.കോട്ടയം, ളാക്കൂർ പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഒറ്റമൂലി പ്രകൃതി തന്നെ അവിടെ ഒരുക്കി വച്ചിട്ടുണ്ട്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹരിത സേനയിലെ കുട്ടികളാണ് ലോക പരിസ്ഥിതി ദിനത്തിൽ വിദഗ്ദ്ധ സംഘത്തോടൊപ്പം ഓലികളും പാറക്കുളങ്ങളും സന്ദർശിച്ച് പഠനം നടത്താനിറങ്ങിയത്. പത്തനംതിട്ട ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എസ്.കോശിയാണ് കുട്ടികളുടെ പഠനസംഘത്തെ ഗൈഡ് ചെയ്യുന്നത്. ളാക്കൂർ മുരുപ്പേലുവിള ഓലിയിലെ ഉറവ ജലം മൺകൂജയിൽ ശേഖരിച്ച് ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. കെ.പ്രകാശ് കുമാർ, അശ്വിൻ പി.അരുൺ, അനില അനിൽകുമാർ, നേഹ അനിൽ വർഗീസ്, അനുപമ അനിൽ, അംഗന, ആരോൺ എബി, ആർ.നന്ദന, അഫ്രിൻ അഷീർ, ഐശ്വര്യ ഹരീഷ്, അദ്വൈത്.എസ് എന്നീ വിദ്യാർത്ഥികളും നാടകക്കാരൻ മനോജ് സുനി, അജി ഡാനിയേൽ, ഹരിതസേന കൺവീനർ എസ്.ബിജു, സി.പ്രവീൺ കുമാർ, ഏബ്രഹാം, ദീപ എന്നീ അദ്ധ്യാപകരുമാണ് പഠന യാത്രാസംഘത്തിൽ ഉള്ളത്. പഠന പ്രോജക്ട് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീതിന് കൈമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.