തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തു തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഒരു മാസത്തെ വാടകയും സ്റ്റേഷനറി ചെലവുകളുമടക്കം ആദ്യഗഡുവായി 94,47,095 രൂപ അനുവദിച്ച് ഉത്തരവായി. എറണാകുളം ജില്ലയ്ക്കാണ് ഏറ്രവും കൂടുതൽ തുക അനുവദിച്ചത്-23,30,000. തൃശൂരിന് 15,43,000 രൂപ.മറ്റു ജില്ലകൾക്ക് 10 ലക്ഷത്തിൽ താഴെ വീതമാണ് അനുവദിച്ചിട്ടുള്ളത്.
വേഗത്തിൽ സ്ഥലപരിശോധന പൂർത്തിയാക്കാൻ രണ്ടോ മൂന്നോ വില്ലേജ് ഓഫീസുകൾക്ക് ഒരു വാഹനം എന്ന കണക്കിൽ 340 എണ്ണമാണ് വാടകയ്ക്കെടുത്തിട്ടുള്ളത്. വാഹന വാടക, ഡ്രൈവറുടെ ശമ്പളം, ഇന്ധനമടക്കം പ്രതിമാസം 32,000 രൂപയാണ് ഒരു വാഹനത്തിന് നൽകുന്നത്. മാസം 2000 കിലോമീറ്റർ ഓടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |