കോഴിക്കോട്: 'ദേശീയ ഹരിവരാസനം ആഘോഷ സമിതി' രൂപീകരണം 11ന് ചെന്നൈയിലെ ശ്രീവാരു കല്യാണ മണ്ഡപത്തിൽ നടത്താൻ തീരുമാനിച്ചതായി ശബരിമല അയ്യപ്പസേവാ സമാജം ഭാരവാഹികൾ അറിയിച്ചു. 'ഹരിവരാസനം' കീർത്തനം രചിച്ച് നൂറുവർഷം തികയുന്നതിന്റെ ഭാഗമായി അദ്ധ്യാത്മിക പ്രസ്ഥാനങ്ങളെയും ഹൈന്ദവ സംഘടനകളെയും വിവിധ അയ്യപ്പഭക്ത സമിതികളിലും ഒരുമിപ്പിച്ചാണ് സമിതി രൂപീകരണം. ശതാബ്ദി ആഘോഷം ആഗസ്റ്റ് മുതൽ 2024 ജനുവരി വരെ ഇരുപത് മാസത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഹരിവരാസനം ശതാബ്ദി ആഘോഷ സമിതിയുടെ ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. ശബരിമല അയ്യപ്പസേവാ സമാജം ദേശീയ അദ്ധ്യക്ഷൻ ടി.ബി. ശേഖർ അദ്ധ്യക്ഷത വഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ വിഷയാവതരണം നടത്തും. വാർത്താസമ്മേളനത്തിൽ ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, സംസ്ഥാന സെക്രട്ടറി ടി.വി. ശ്രീധരൻ, വൈസ് പ്രസിഡന്റ് ശശി, സെക്രട്ടറി ജയദേവൻ പന്തിരാങ്കാവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |