SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 AM IST

പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു

d

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് കൊടക്കാട് പ്രവർത്തിച്ചു വരുന്ന വി.എഫ്.പി.സി.കെയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു.
സംഭരണോദ്ഘാടനം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ നിസാർ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു.
കർഷകർ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനുശേഷം കൃഷിഭവനിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം. സർട്ടിഫിക്കേറ്റ് ലഭിച്ചാൽ കർഷകർ തേങ്ങ കൊടുക്കുവാൻ ഉദ്ദേശിക്കുന്ന വി.എഫ്.പി.സി.കെ കേന്ദ്രങ്ങളിൽ വിളിച്ചു ബുക്ക് ചെയ്യുകയും അവിടെ നിന്നും അറിയിപ്പ് കിട്ടിയതിനുശേഷം മാത്രം തേങ്ങ കൊണ്ടുപോകുകയും വേണം. ഒരേക്കറിൽ നിന്ന് 70 തെങ്ങ് എന്ന നിലയിൽ ഒരു തെങ്ങിൽ നിന്ന് 50 തേങ്ങ എന്നതോതിൽ ഒരു വർഷത്തിൽ ആറ് തവണകളായി പച്ചത്തേങ്ങ സംഭരിക്കും. ഒരുദിവസം സംഭരണ കേന്ദ്രത്തിൽ പരമാവധി 5000 കിലോ മാത്രമേ ഇപ്പോൾ സംഭരിക്കാൻ സാധ്യമാകുകയുള്ളൂ.

കൊടക്കാട് പ്രവർത്തിച്ചുവരുന്ന വി.എഫ്.പി.സി.കെ സ്വശ്രയ കർഷക സമിതിയിൽ 2020 - 21 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയുടെ പഴം, പച്ചക്കറി വിറ്റഴിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇതേ സാമ്പത്തിക വർഷത്തിൽ 70 ലക്ഷം രൂപയുടെ പഴം, പച്ചക്കറി മുതലായവ കർഷകരിൽ നിന്ന് എടുത്ത് കച്ചവടം നടത്തിയതായും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ എസ്.കെ.എസ് പ്രസിഡന്റ് അവറാൻകുട്ടി കറുത്തേടത്ത്, കൃഷിഓഫീസർ അമൃത, വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ധന്യ സി.എസ്, കർഷക നേതാക്കളായ സതീശൻ, ഗണേശൻ, ഗോപി എന്നിവർ സംസാരിച്ചു.

കൊടക്കാടുള്ള വി.എഫ്.പി.സി.കെ യിൽ പച്ചത്തേങ്ങ സംഭരണോദ്ഘാടനം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.