SignIn
Kerala Kaumudi Online
Friday, 19 April 2024 10.49 PM IST

കരുതൽ മറന്നപ്പോൾ കൊവിഡ് കുതിക്കുന്നു

covid

 ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 7.29%

 ഇന്നലെ 109 പേർക്ക് രോഗബാധ

കൊല്ലം: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി ഇന്നലെ 7.29 ശതമാനത്തിലെത്തി. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാല് മാസത്തി​നു ശേഷമാണ് ജില്ലയിൽ നൂറ് കടന്നത്. ഇന്നലെ 109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മേയ് അവസാനവാരം മുതലാണ് ജില്ലയിൽ കൊവിഡ് വ്യാപനം ചെറിയതോതിൽ വർദ്ധിച്ചു തുടങ്ങിയത്. മുമ്പുള്ള മൂന്ന് മാസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0നും 1നും ഇടയിലായിരുന്നു. രോഗവ്യാപനത്തിൽ ചെറിയ വർദ്ധനവുണ്ടെങ്കിലും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കാര്യമായി ആരും എത്തുന്നില്ല. ഐ.സി.യു, വെന്റിലേറ്റർ കേസുകളുമില്ല.

# ജാഗ്രത വേണം

 മാസ്‌ക് നിർബന്ധമായും ധരിക്കണം

 സാമൂഹിക അകലം പാലിക്കണം

 കൈകൾ ഇടയ്ക്കിടക്ക് അണുവിമുക്തമാക്കണം

 അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമാകും

 ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനലും വാതിലും തുറന്നിടണം
 സ്‌കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

 പനി, ജലദോഷം എന്നിവയുണ്ടെങ്കിൽ സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലും പോകരുത്

 രണ്ട് ദിവസത്തിലധികം രോഗലക്ഷണം നീണ്ടാൽ പരിശോധിക്കണം

# ഒരുക്കങ്ങൾ

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനിക്കായി പ്രത്യേക ഒ.പികൾ തയ്യാറാക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളിലും കിടക്കകൾ തയ്യാറാക്കി. പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ രണ്ട് മുതൽ അഞ്ച് ശതമാനം പേരെ വരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയവരിൽ നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്കും മറ്റ് ഗുരുതരാവസ്ഥയില്ലാത്തവർക്കും ഹോം ഐസോലേഷനിൽ കഴിയാം. അനുബന്ധരോഗങ്ങളുള്ളവർ, ശ്വാസകോശ രോഗങ്ങളുള്ളവർ, ഹൃദയം, കരൾ, വൃക്കരോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഹോം ഐസൊലേഷനിൽ കഴിയാവു. കൊവിഡ് രോഗബാധ പ്രായമായവരുടെ ആരോഗ്യത്തെ സങ്കീർണമാക്കാൻ സാദ്ധ്യതയുള്ളതിനാൽ കരുതൽ ഡോസ് ഇനിയും എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിനെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.