കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ മേൽനോട്ടത്തിൽ ‘ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ’ രൂപവത്ക്കരിക്കുന്നു. പുതിയ തലമുറയെക്കൂടി ആകർഷിക്കുന്ന ശൈലികൾ കൂടി ഉൾച്ചേർത്ത് നാടകം രൂപപ്പെടുത്തണമെന്ന ആശയമാണ് ഇതിനു പിന്നിലെന്ന് ഗാന്ധിഭവൻ സെക്രട്ടറിയും തിയേറ്റർ ഇന്ത്യയുടെ ചെയർമാനുമായ ഡോ. പുനലൂർ സോമരാജൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ ‘നവോത്ഥാനം’എന്ന ആദ്യ നാടകത്തിന്റെ സംവിധാനം സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് പയ്യന്നൂരാണ്. രചന അഡ്വ. മണിലാലും. കഥാപാത്രങ്ങളാകുവാൻ പുതുമുഖങ്ങൾക്കുകൂടി അവസരമൊരുക്കുന്നുണ്ട്. ഇതിനായി ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ, പത്തനാപുരം, കൊല്ലം -689695 എന്ന മേൽവിലാസത്തിലോ gandhibhavan@gmail.com എന്ന ഇ മെയിലിലേക്കോ ജൂൺ 20 നകം ഫുൾസൈസ് ഫോട്ടോയും ബയോഡാറ്റയും സഹിതം അപേക്ഷകൾ സമർപ്പിക്കാം. പ്രമോദ് പയ്യന്നൂർ, അഡ്വ. മണിലാൽ, പി.എസ്. അമൽരാജ്, കെ.പി.എ.സി. ലീലാകൃഷ്ണൻ, ആയുഷ് ജെ. പ്രതാപ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |