SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.51 PM IST

പരിസ്ഥിതി ദിനാചരണത്തിന് തുടക്കം

d

തേഞ്ഞിപ്പാലം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജി.എം.എച്ച്.എസ്.എസ്.സി.യു കാമ്പസിലെ എൻ.എസ്.എസ് ഭൂമിത്രസേനാ ക്ലബ്ബ്, സീഡ് ക്ലബ്ബ് , ദേശീയ ഹരിത സേന സംയുക്തമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓർമ്മ മരം നട്ടും സീഡ്‌ബാളുകൾ വിതരണം ചെയ്തുമാണ് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. പ്രിൻസിപ്പൽ പ്രതാപ്. കെയുടെ നിർദ്ദേശപ്രകാരം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നീപേഷ് ആർ നായർ, ഭൂമിത്രസേന, സീഡ് ക്ലബ് കോ ഓർഡിനേറ്റർ ഡോ.എം. ആർ ദീപ്തി തുടങ്ങിയവർ നേതൃത്വം നൽകി. പ്ലാസ്റ്റിക്ക് ക്ലീൻ ഡ്രൈവിന്റെ ഭാഗമായി ഉപയോഗ ശൂന്യമായ ബാൾ പോയിന്റ് പേനകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ എന്നിവ ശേഖരിച്ച് ഹരിത കർമ്മ സേനക്ക് കൈമാറൽ, ദേശീയ പാതയോരത്ത് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുന്നതിന് സന്ദേശങ്ങൾ സ്ഥാപിക്കൽ, ക്യാൻവാസിൽ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യ രചന തുടങ്ങിയ പരിപാടികളാണ് നടത്താൻ ആസൂത്രണം ചെയ്തിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.