SignIn
Kerala Kaumudi Online
Friday, 02 December 2022 2.19 AM IST

രണ്ട് വയസുകാരൻ അബദ്ധത്തിൽ വെടിവച്ചു : പിതാവ് കൊല്ലപ്പെട്ടു

gun

മയാമി : യു.എസിൽ രണ്ട് വയസുകാരന്റെ കൈയ്യിലെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേ​റ്റ് പിതാവ് മരിച്ചു. ഫ്ലോറിഡ സ്വദേശി റെഗ്ഗി മാബ്‌റിയാണ് ( 26 ) കൊല്ലപ്പെട്ടത്. നിറച്ച തോക്ക് നിലത്ത് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടി കളിപ്പാട്ടമാണെന്ന് കരുതി കമ്പ്യൂട്ടറിൽ വീഡിയോ ഗെയിം കളിക്കുകയായിരുന്ന മാബ്‌റിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

മേയ് 26ന് നടന്ന സംഭവത്തിൽ മാബ്‌റി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ, കുട്ടിയുടെ മൂത്ത സഹോദരൻ നടന്നത് വെളിപ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗം, കുട്ടികളെ അവഗണിക്കുക തുടങ്ങിയ വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ച് പരോളിലിറങ്ങിയതായിരുന്നു മാബ്‌റിയും ഭാര്യ മേരി അയാലയും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.