പാമ്പാടി . പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് റെജി സഖറിയ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ, ജോയിന്റ് രജിസ്ട്രാർ എൻ അജിത്ത് കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ് എം ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് വി എം പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരികുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ കെ തങ്കപ്പൻ, ബാങ്ക് സെക്രട്ടറി കെ എസ് അമ്പിളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |