കൊല്ലങ്കോട്: പുതുനഗരം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നക്കുട്ടൻ നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു.
കൊല്ലംകോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയൽ പദ്ധതി വിശദീകരിച്ചു. ശാന്തകുമാരൻ, സഹീറ അബ്ബാസ്, റസൂൽ ഹക്ക് എന്നിവർ സംസാരിച്ചു. ജൈവ വളം, പച്ചക്കറി വിത്ത്, ഫലവൃക്ഷതൈകൾ എന്നിവയുടെ വിതരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |