SignIn
Kerala Kaumudi Online
Saturday, 20 April 2024 5.55 AM IST

കെ.എസ്.ആർ.ടി.സിയിൽ ആദ്യ വനിതാ ഇൻസ്പെക്ടറായി രോഹിണി 5 വർഷത്തിനു ശേഷം സ്ഥാനക്കയറ്റ പട്ടിക

s
കെ.ആർ. രോഹിണി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആദ്യത്തെ വനിതാ ഇൻസ്പെക്ടർ ആകാനുള്ള നിയോഗം തൊടുപുഴ വഴുത്തല സ്വദേശി കെ.ആർ. രോഹിണിക്ക്. സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ നിന്നാണ് സ്ഥാനക്കയറ്റം. തൊടുപുഴ ഡിപ്പോയിലാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇൻസ്‌പെക്ടറായി പുനലൂരിൽ ജോയിൻ ചെയ്യും.

കണ്ടക്ടറായി 1997ലാണ് രോഹിണി സർവീസിൽ പ്രവേശിച്ചത്. ഭർത്താവ് സുരേഷ് ടാക്സി ഡ്രൈവറാണ്. രണ്ട് പെൺമക്കൾ. സ്റ്റേഷൻ മാസ്റ്ററായ 71 പേർക്കാണ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. 2017നു ശേഷം ആദ്യമായാണ് കെ.എസ്.ആർ.ടി.സിയിൽ സ്ഥാനക്കയറ്റ പട്ടിക പുറത്തിറക്കുന്നത്.

113 ഡ്രൈവർമാർക്ക് വെഹിക്കിൾ സൂപ്പർവൈസർമാരായി സ്ഥാനക്കയറ്റം നൽകി. 107 കണ്ടക്ടർമാർ സ്റ്റേഷൻ മാസ്റ്റർമാരായി. സീനിയർ അസിസ്റ്റന്റുമാരായ 4 പേർക്ക് സൂപ്രണ്ടുമാരായി പ്രൊമോഷൻ നൽകി. 48 സ്‌പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റുമാരും സൂപ്രണ്ടുമാരാകും.

10 വെഹിക്കിൾ സൂപ്പർവൈസർമാരെ ഹെഡ് വെഹിക്കിൾ സൂപ്പർ വൈസർമാരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.