തിരുവനന്തപുരം: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്ക് പ്രത്യേക അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി സ്ഥാപിക്കും. ഇതിനായി പത്ത് തസ്തികൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
2016 ഏപ്രിലിൽ ആണ് പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ 110 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്. 300ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ചാണ് വെടിക്കെട്ട് നടന്നതെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചും പിന്നീട് സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷനും അന്വേഷിച്ചിരുന്നു.
വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം നേരത്തേ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ക്രൈംബ്രാഞ്ചും സംസ്ഥാന പൊലീസ് മേധാവിയും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |