തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിൽ പൊതുപരീക്ഷ എഴുതുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനായി ലൈവ് ഫോൺ ഇൻ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഓരോ വിഷയത്തിനും ഒന്നര മുതൽ രണ്ട് മണിക്കൂർ വരെയുള്ള ക്ലാസുകളുണ്ട്. വ്യാഴം രാവിലെ 10ന് ഫിസിക്സ്, 12ന് അക്കൗണ്ടൻസി, 2ന് ഹിസ്റ്ററി, 4ന് ഇംഗ്ലീഷ് എന്നിവ സംപ്രേഷണം ചെയ്യും. വെള്ളിയാഴ്ച ഇതേ ക്രമത്തിൽ കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ക്ലാസുകളുണ്ടാകും. ശനിയാഴ്ച 10 മുതൽ ബോട്ടണിയും, സുവോളജിയും 12ന് ഗണിതവും, 2ന് ഇക്കണോമിക്സും, 4ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷനും സംപ്രേഷണം ചെയ്യും. എൺപതിലധികം റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും firstbell.kite.kerala.gov.inൽ ലഭ്യമാണ്. ലൈവിലേക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |