തിരുവനന്തപുരം: ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് കൊവിഡിനും പകർച്ചവ്യാധികൾക്കുമെതിരെ സ്കൂളുകളിൽ അവബോധം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യജാഗ്രത കാമ്പെയിനിൽ കുട്ടികളേയും പങ്കാളികളാക്കും. ഇതിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന പ്രതിജ്ഞകൾ സ്കൂളുകളിൽ ചൊല്ലും. ആദ്യ ആഴ്ചയിൽ കൊവിഡുമായി ബന്ധപ്പെട്ട പ്രതിജ്ഞയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |