കുറ്റ്യാടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്നാസുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുക എന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റ്യാടിയിൽ പ്രതികാത്മക സ്വർണബിസ്ക്കറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിദ്ധാർത്ഥ് നരികൂട്ടുംചാൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഇ.എം അസ്ഹർ, ജി.കെ വരുൺ, പി.കെ.ഷമീർ, സെക്രട്ടറി കെ.കെ.ജിതിൻ, സുഹൈൽ പി.ബബീഷ് പി, അനുജ് ലാൽ, എ.കെ.വിജീഷ്, അൻസാഫ് കെ.പി.അലി വിപി അമൃത് നരിക്കൂട്ടുംചാൽ, നിധിൻ.കെ.സി, ആശ്വന്ത് കെ.ജെ. എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |