പത്തനംതിട്ട : സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പിണറായിയുടെ കോലവും ബിരിയാണി ചെമ്പുമായിട്ടായിരുന്നു പ്രകടനം. തുടർന്ന് കോലം കത്തിച്ച് മുകളിൽ ചെമ്പ് വച്ച് പ്രതീകാത്മക ബിരിയാണിയുണ്ടാക്കി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, സംസ്ഥാന നിർവ്വാഹക സമിതിയംഗം നഹാസ് പത്തനംതിട്ട, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറിമാരായ ജിജോ ചെറിയാൻ, രഞ്ജു മുണ്ടിയിൽ, അനൂപ് വേങ്ങവിളയിൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് വെട്ടിക്കാടൻ, അഫ്സൽ വി. ഷെയ്ഖ്, ജോയൽ മുക്കരണത്, പ്രവീൺ രാമൻ, റിനോ പി. രാജൻ, അഖിൽ ആഴൂർ, ബിന്ദു മൈലപ്ര, അഭിജിത്ത് സോമൻ, മനു തയ്യിൽ, ഫെന്നി നൈനാൻ ,ഷിജോമോൾ, വിഷ്ണു പനയ്ക്കൽ, ഷിബു തോണിക്കടവിൽ , ഷിജോ ചേന്നമല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |