SignIn
Kerala Kaumudi Online
Thursday, 25 April 2024 6.21 PM IST

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം യാഥാർത്ഥ്യമായില്ല : ശിലാഫലകത്തിൽ റീത്ത് വച്ച് അമ്മമാരുടെ പ്രതിഷേധം

reeth
എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തകരും, അമ്മമാരും മുളിയാറിലെ പുനരധിവാസ ശിലാഫലകത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിക്കുന്നു

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ ഇരുപത്തഞ്ച് ഏക്കർ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച മോഡൽ വില്ലേജ് യഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തകരും അമ്മമാരും പുനരധിവാസ ശിലാഫലകത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു.

എൻ.സുബ്രഹ്മണ്യൻ സമരം ഉദ്ഘാടനം ചെയ്തു. മുനിസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫത്, കെ.ബി. മുഹമ്മദ്‌ കുഞ്ഞി, റെജി കരിന്തളം, സുബൈർ പടുപ്പ്, ഹമീദ് ചേരങ്കെ , ഹർഷു പൊവ്വൽ, പ്രേമചന്ദ്രൻ ചോമ്പാല, കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ. ചന്ദ്രാവതി നന്ദിയും പറഞ്ഞു. മിസ്‌രിയ ചെങ്കള, അരുണി ചന്ദ്രൻ കാടകം, പി.ഷൈനി, കൃഷ്ണൻ മേലത്ത്, സെമീറ മൂളിയാർ, ബാലകൃഷ്ണൻ കള്ളാർ, ലിസി എടമുണ്ട, ടി.വിലാസിനി, കെ.ബേബി എന്നിവർ നേതൃത്വം കൊടുത്തു.

സുരക്ഷിതമായി ഏല്പിക്കാൻ ഒരിടമില്ലാത്തത് കൊണ്ടാണ് മകളെ കൊന്ന് അമ്മയ്ക്ക് ജീവനൊടുക്കേണ്ടി വന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ പുനരധിവാസ ഗ്രാമ പദ്ധതി അടിയന്തിരമായി നടപ്പാക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകും- എൻ.സുബ്രഹ്മണ്യൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENDO MULIYAR REETH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.