തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി കരമന സെക്ഷന്റെ പരിധിയിൽ പൂജപ്പുര എസ്.ബി.ഐക്കു സമീപം 600 എം.എം കാസ്റ്റ് അയൺ പൈപ്പിലുണ്ടായ ചോർച്ചയുടെ അടിസ്ഥാനത്തിൽ ഇന്നലെ മുടങ്ങിയ കുടിവെള്ള വിതരണം ഇന്ന് രാവിലെ പുനരാരംഭിക്കും.
ചോർച്ച ഉണ്ടായതോടെ തിരുമല, കുന്നപ്പുഴ വലിയവിള, ഇലിപ്പോട് മരുതംകുഴി,പുന്നയ്ക്കാമുഗൾ, പൂജപ്പുര,വട്ടവിള, തമലം, കാലടി, കരമന, മേലാറന്നൂർ,തളിയിൽ,കിള്ളിപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു.
ഇത് പരിഹരിക്കാൻ രാവിലെ മുതൽ തന്നെ ജോലികൾ ആരംഭിച്ചിരുന്നു.ഇന്നലെ രാത്രിയോടെ പണി പൂർത്തിയായി.ഇന്ന് രാവിലെ പമ്പിംഗ് പുനരാരംഭിക്കും. പമ്പിംഗ് ആരംഭിച്ചാലും ഉയർന്ന പ്രദേശങ്ങളിൽ വൈകിട്ടോടെയേ ജലവിതരണം പൂർവസ്ഥിതിയിലെത്തുകയുള്ളൂവെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |