കോവളം:ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജില്ലാ സ്കാൾ ഇന്റർ നാഷണൽ ക്ലബ്ബ് കോവളം തീരത്ത് തീര ശുചീകരണം നടത്തി.ഇന്ത്യൻ കോസ്റ്റ്ഗാർഡ്, ടൂറിസം മേഖലയിലെ സംഘടനകൾ, ഉദയസമുദ്രഗ്രൂപ്പ് ഒഫ് ഹോട്ടൽസ്,ബോണ്ട് ഓഷ്യൻസഫാരി ആന്റ് സ്കൂബാ
ഡൈവേഴ്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡ് ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കാൾ ഇന്റർനാഷണൽ ക്ലബ് പ്രസിഡന്റ് രാജഗോപാൽ അയ്യർ അദ്ധ്യക്ഷത വഹിച്ചു.കെ.എച്ച്.ആർ.എ കോവളം യൂണിറ്റ് പ്രസിഡന്റ് ശിശുപാലൻ,മനോജ് ബാബു,സുകേശൻ തുടങ്ങിയവർ നേതൃത്വം നൽകി. കോവളം തീരത്തു നിന്ന് ശേഖരിച്ച ചാക്കുകണക്കിന് മാലിന്യം സംസ്കരിക്കുന്നതിനായി ഇക്കോ പ്രിസർവ് ഗ്രൂപ്പിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |