തിരുവനന്തപുരം: വാട്ടർ അതോറിട്ടി നാഥനില്ലാക്കളരിയായി മാറിയെന്നും കുത്തഴിഞ്ഞ പുസ്തകം പോലെയായി കാര്യങ്ങളെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വാട്ടർ അതോറിട്ടി പെൻഷണേഴ്സ് കോൺഗ്രസ് രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെൻഷണേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ പി സി.വിഷ്ണുനാഥ്, എം.വിൻസന്റ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.എസ്.എസ്.പി സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ്, സംഘടനാ ഭാരവാഹികളായ കെ.എസ്.രാമചന്ദ്രൻ നായർ, വി.വി.ഗോവിന്ദൻ, ബാബു മണിയങ്ങാനം സി.ടി.ഗിരിജ, എം.വി.ചാർളി, എം.എൻ.ശശി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.അബ്ദുൽ ബഷീർ സ്വാഗതവും ജനറൽ കൺവീനർ സി.വാസദേവൻ നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |