SignIn
Kerala Kaumudi Online
Friday, 19 April 2024 10.45 PM IST

പുതിയ പരിസ്ഥിതിലോല മേഖല നിർണയം ജില്ലയിലെ 3 പഞ്ചായത്തുകൾ ആശങ്കയിൽ

thenmala
പാലരുവി

 ലോല മേഖലയിലേക്ക് ആര്യങ്കാവും തെന്മലയും കുളത്തൂപ്പുഴയും

കൊല്ലം: സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി നിലനിറുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കൊല്ലം ജില്ലയിൽ ബാധിക്കുന്നത് ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളെ. ഇതോടെ, ഇവി​ടങ്ങളി​ലെ മൈനിംഗ്, നി​ർമ്മാണ പ്രവർത്തനങ്ങൾ എന്നി​വയി​ൽ കർശന നി​യന്ത്രണങ്ങളുണ്ടാവും.

ആര്യങ്കാവ്, തെന്മല പഞ്ചായത്തുകൾ പൂർണമായും പരിസ്ഥിതിലോല മേഖലയിൽ വരുമെന്ന അവസ്ഥയാണ്. കുളത്തൂപ്പുഴ പഞ്ചായത്ത്‌ ഭാഗികമായി ഉൾപ്പെടും. തെന്മല എക്കോ ടൂറിസം, റോസ് മല, പാലരുവി, അച്ചൻകോവിൽ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെയും നിയന്ത്രണങ്ങൾ ബാധിക്കും. തെൻമല പഞ്ചായത്ത് ടൗൺ ഉൾപ്പെടുന്ന പ്രദേശങ്ങളും കുളത്തൂപ്പുഴ പഞ്ചായത്തിൽ വില്ലുമല ഉൾപ്പെടെ 11 ആദിവാസി സെറ്റിൽമെന്റ് കോളനികളും ലോലമേഖലയിൽ വരും.ഈ കോളനികൾ വനമേഖലയിൽ ഉൾപ്പെടുന്നതിനാൽ നി​ലവി​ൽ വിവിധ നിയന്ത്രണങ്ങളുണ്ട്. സുപ്രീംകോടതി വിധി മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

 സ്വാഗതം ചെയ്ത് പരിസ്ഥിതി പ്രവർത്തകർ

അതേസമയം, ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന ഇവി​ടം പരി​സ്ഥി​തി​ലോല മേഖലയാക്കി​യതി​നെ പരിസ്ഥിതി പ്രവർത്തകർ സ്വാഗതം ചെയ്യുന്നു. തെൻമല, ആര്യങ്കാവ് മേഖലകളിൽ അടുത്തകാലത്തായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വർദ്ധി​ച്ചത് ആശങ്ക പരത്തിയിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ആര്യങ്കാവ്, തെന്മല മേഖലകളിൽ രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു.

................................

ലോല മേഖലയിലെ പഞ്ചായത്തുകളും ജനസംഖ്യയും

 ആര്യങ്കാവ്: 11,153

 തെൻമല: 23,555

 കുളത്തൂപ്പുഴ: 39,370

.......................................

കോടതി നിർദ്ദേശം ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണം

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.