SignIn
Kerala Kaumudi Online
Friday, 19 April 2024 4.47 PM IST

അഴിമതി മൂടിവയ്ക്കാൻ സിൽവർ ലൈൻ.

k-rail-

ചങ്ങനാശേരി. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഴിമതിക്കഥകൾ ജനശ്രദ്ധ ആകർഷിക്കാതെ മൂടി വയ്ക്കാനുള്ള മറയായിട്ടാണ് സിൽവർ ലൈൻ പദ്ധതിയെ ഉപയോഗിക്കുന്നതെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ കെ.എഫ്.വർഗീസ് പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളിയിലെ സമരപന്തലിൽ കേരളാ കോൺഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ജിക്കു കുര്യാക്കോസ്, സി.ഡി.വൽസപ്പൻ, കെ.എ.തോമസ്, ഡോ.സെബിൻ എസ്.കൊട്ടാരം, ജയിംസ് പതാരംചിറ, ജോഷി കുറുക്കൻകുഴി, ബിജു ചെറുകാട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.